NRK നിയമ സേവനങ്ങൾ

2020-ൽ സ്ഥാപിക്കപ്പെട്ട NRK ലീഗൽ സർവീസസ്, നിയമ ഉപദേശകർ, കൗൺസിലർമാർ (ക്ലിനിക്കൽ & നോൺ ക്ലിനിക്കൽ), വിരമിച്ച കേരള സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ...

ഞങ്ങളെക്കുറിച്ച്

ഞങ്ങളുടെ സേവനങ്ങൾ

  • സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ
  • സിവിൽ വ്യവഹാരങ്ങൾ
  • കുടുംബ വൈവാഹിക പ്രശ്ങ്ങൾ
  • ക്രിമിനൽ വ്യവഹാരം
  • പാസ്പോർട്ട്-പൗരത്വ വിഷയങ്ങൾ
  • സർക്കാർ ജീവനക്കാരുടെ വിഷയങ്ങൾ

ഞങ്ങള്‍ ആരാണ്?

25 ലക്ഷത്തോളം മലയാളികൾ കേരളത്തിന് പുറത്ത് വിവിധ ഇൻഡ്യൻ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി പ്രധാനമായും തൊഴിൽപരമായ കാരണങ്ങളാൽ കഴിഞ്ഞുവരുന്നതായി കണക്കാക്കപ്പെടുന്നു. ഇൻഡ്യയിൽ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കട്ട, ബംഗളുരു തുടങ്ങിയ മെട്രോപോളിറ്റൻ നഗരങ്ങളിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളായ സൗദി അറേബ്യ, യു എ ഇ, ഖത്തർ. ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും, യു എസ് എ, കാനഡ, ഓസ്‌ട്രേലിയ, ന്യുസിലാൻറ്, ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മലയാളികളുടെ സാന്നിദ്ധ്യം ധാരാളമായുണ്ട്. ഓരോ രാജ്യങ്ങളിലുമുള്ള മലയാളികളും കേരളവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ സവിശേഷവും വൈവിധ്യപൂർണ്ണങ്ങളുമായ പ്രശ്നങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി പരിഹരിക്കുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.

ഞങ്ങള്‍ എന്താണ് ചെയ്യുന്നത്?

ഒരു പ്രത്യേക വിഷയവുമായി ഞങ്ങളെ സമീപിക്കുന്ന വിദേശമലയാളിയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ വിജയ -പരാജയ സാദ്ധ്യതകൾ വിലയിരുത്തി സൗജന്യമായ നിയമോപദേശം ഞങ്ങൾ കൊടുക്കുന്നു. വിഷയം വ്യവഹാരത്തിലേക്കോ മറ്റ് നടപടികളിലേക്കോ പോകണമെന്ന് തീരുമാനിക്കുന്നപക്ഷം സാദ്ധ്യമായ എല്ലാ വിവരങ്ങളും വിവിധ സ്രോതസുകളിൽനിന്നും സമാഹരിക്കുകയും ആവശ്യമായ നടപടിക്രമങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. സിവിൽ-ക്രിമിനൽ കോടതികൾ, ട്രിബ്യുണലുകൾ, ലോകായുക്ത, ഓംബുഡ്‌സ്മാൻ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പ്രശ്നപരിഹാരത്തിനുള്ള എല്ലാ വേദികളും ഉപയോഗിക്കാൻ കഴിയും

എന്തുകൊണ്ട് ഞങ്ങള്‍?

ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യുസിലാൻറ് തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിലെയും മലയാളികളുടെ തൊഴിലും ജീവിതസാഹചര്യങ്ങളും തമ്മിൽ വളരെ അന്തരമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുടിയേറിയവർക്ക് ആ രാജ്യങ്ങൾ പൗരത്വം കൊടുക്കുന്നില്ല. അവർ കരാർ ജോലിയാണ് ചെയ്യുന്നത്. കരാർ കാലാവധി കഴിയുന്ന മുറക്ക് അവർക്ക് തിരിച്ച് സ്വന്തം നാട്ടിൽ മടങ്ങി വരേണ്ടതുണ്ട്. അത്തരം രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർ നിശ്ചിത സമയത്തിനുള്ളിൽ പരമാവധി ധനസമാഹരണം നടത്തുകയും നാട്ടിൽ വന്ന് സ്ഥിരതാമസമാവുകയുമാണ് ചെയ്തുവരുന്നത്. നേരെമറിച്ച് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലിനായി കുടിയേറുന്നവർ ആ രാജ്യങ്ങളിലെ പൗരത്വമോഹികളാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ പൗരത്വം ലഭിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് ഇൻഡ്യൻ പൗരത്വം ഉപേക്ഷിക്കേണ്ടതായി വരുന്നു. എങ്കിലും നാട്ടിലുണ്ടായിരുന്നപ്പോൾ അവർക്ക് പിന്തുടർച്ചയായി കൈവരുകയോ അവർ വാങ്ങുകയോ ചെയ്ത സ്ഥാവരവസ്തുവഹകൾ കൈമാറ്റം ചെയ്യുന്നതും അതിന്മേലുള്ള കടന്നുകയറ്റങ്ങൾ ചെറുക്കുന്നതും വലിയ വെല്ലുവിളിതന്നെയാണ്. ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പല സന്ദർഭങ്ങളിലും നേരിടേണ്ടിവന്നേക്കാം. ഗൾഫ് രാജ്യങ്ങളിലെ കരാർ കാലാവധി അവസാനിപ്പിച്ച് മടങ്ങിവരുന്ന തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ ക്ഷേമപദ്ധതികൾ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്നതിലും ഞങ്ങൾക്ക് വലിയ പങ്കുവഹിക്കാനാവും. ഇതെല്ലാം സാധ്യമാവുന്നത് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വിദഗ്ധരുടെ സഹകരണം വഴിയാണ്.

NRK നിയമ സേവനങ്ങൾ

താഴെപ്പറയുന്ന സേവനങ്ങളിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ പ്രൊഫഷണൽ ഗ്രൂപ്പാണ് ഞങ്ങൾ

സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ

നാട്ടിൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര-ജംഗമ (Movble and Immovable Properties) സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രവാസിമലയാളികൾക്ക്... READ MORE

കുടുംബ വൈവാഹിക പ്രശ്ങ്ങൾ

രക്തബന്ധം വഴിയോ വിവാഹബന്ധം വഴിയോ ഒരു ഒരുമിച്ച് കഴിയുന്നവർ തമ്മിലുള്ള വിഷയങ്ങളാണ് കുടുംബനിയമങ്ങൾ കൈകാര്യം ചെയ്യുന്നത്... READ MORE

സിവിൽ വ്യവഹാരങ്ങൾ

കേന്ദ്ര-സംസ്ഥാന നിയമങ്ങൾ ഉൾപ്പെടുന്ന വളരെ വിപുലമായ ഒന്നാണ് ഇൻഡ്യയിൽ സിവിൽ വ്യവഹാരങ്ങളുടെ മേഖല. റിയൽ എസ്റ്റേറ്റ്, വാണിജ്യം,... READ MORE

സർക്കാർ ജീവനക്കാരുടെ വിഷയങ്ങൾ

മെച്ചപ്പെട്ട ജീവിതത്തിനും സാമ്പത്തികഭദ്രതക്കുമായി കേന്ദ്ര -സംസ്ഥാന-പൊതുമേഖലാ ജീവനക്കാർ ധാരാളമായി ശൂന്യവേതനാവധി (Leave Without Salary)... READ MORE

ക്രിമിനൽ വ്യവഹാരം

നാട്ടിൽ സ്ഥിരതാമസമില്ലാത്തതിന്റെ പേരിൽ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ കൊണ്ട് നിർമ്മിച്ചെടുക്കുന്ന ക്രിമിനൽ കേസ്സുകളിൽ ധാരാളം.... READ MORE

പാസ്പോർട്ട് & പൗരത്വം പ്രശ്നങ്ങൾ

പാസ്‌പോർട്ടുമായും പൗരത്വവുമായും ബന്ധപ്പെട്ട വിഷയങ്ങൾ 1970-കളിലെ ഗൾഫ് കുടിയേറ്റങ്ങൾക്കുശേഷം വളരെയധികം കൂടിയിട്ടുണ്ട്. ഏജന്റുമാരുടെ... READ MORE

റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ

പ്രവാസിമലയാളികൾ നിരന്തരമായി കബളിക്കപ്പെടുന്ന ഒന്നാണ് റീയൽ എസ്റ്റേറ്റ് മേഖല. ഫ്ളാറ്റുകളും വില്ലകളും അപ്പാർട്ട്മെൻറ് കെട്ടിടങ്ങളും നിർമ്മിച്ചുതരാമെന്ന വ്യവസ്ഥയിൽ.... read more

നികുതികളും കസ്‌റ്റംസും

എൻ ആർ ഐ ആയി തുടരുന്നിടത്തോളം കാലം പ്രവാസി മലയാളികളുടെ എൻ ആർ ഇ ബാങ്ക് നിക്ഷേപങ്ങൾക്ക് ആദായനികുതി കൊടുക്കേണ്ടതില്ലെങ്കിലും എൻ ആർ ഒ നിക്ഷേപങ്ങളും... read more

വിൽപ്പത്രങ്ങളും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകളും

മരണശേഷം തൻറെ സ്വത്തുക്കൾ എപ്രകാരം ആർക്കൊക്കെ കൊടുക്കണം എന്നതിനെക്കുറിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ തയ്യാറാക്കുന്ന നിയമ രേഖയാണ് വിൽപത്രം. എന്നാൽ വിൽപത്രം തയ്യാറാക്കുന്നതിനുമുമ്പ്... read more

കോർപ്പറേറ്റ് സേവനങ്ങൾ

കുറച്ചുനാളത്തെ വിദേശവാസത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾക്ക് വിദേശത്തുനിന്നും തങ്ങൾ സ്വായത്തമാക്കിയ വൈദഗ്ധ്യങ്ങൾ നാട്ടിലെ സാഹചര്യത്തിനനുയോജ്യമായ രീതിയിൽ സേവന-ഉൽപ്പാദന- നിർമ്മാണ... read more

നാഷണൽ പെൻഷൻ പദ്ധതി

വിദേശവാസത്തിനുശേഷം നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്ന പ്രവാസിമലയാളികൾക്ക് വളരെ അനുയോജ്യമായ ഒരു നിക്ഷേപ/ പെൻഷൻ പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി (National Pension Scheme-NPS)... read more

വിദേശകോടതി വിധികളുടെ നടപ്പാക്കൽ

രാജ്യാന്തരബന്ധങ്ങൾ വാണിജ്യ-വ്യവസായങ്ങളുടെ അഭിവൃദ്ധിക്കും വികാസത്തിനും പ്രയോജനപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യുകയെന്നതാണ് ആധുനികലോകക്രമം ആവശ്യപ്പെടുന്നത്. നീതിന്യായവ്യവസ്ഥകളുടെ... read more

അവലോകനങ്ങൾ പരിശോധിക്കുക

NRK നിയമ സേവനങ്ങള്‍: വിദേശമലയാളികളുടെ നിയമപരമായ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സേവനദാതാക്കൾ

പാസ്പോർട്ട്, പൗരത്വം,സ്ഥാവരജംഗമ വസ്തുക്കൾ, വൈവാഹികം, കൺസ്യൂമർ, അഡ്മിനിസ്ട്രേറ്റീവ് നിയമം, ക്ഷേമ വിഷയങ്ങള്‍ തുടങ്ങി വിദേശ മലയാളികളുടെ നിയമസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗ്രൂപ്പാണ് ഞങ്ങളുടേത്.

TOP